അയർലണ്ടിലെ പൊതു ഗതാഗതരംഗത്ത് ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കുവാൻ പോകുന്നതായി വിവിധ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിർദേശങ്ങൾ കൊണ്ടുവരാൻ ഗതാഗത മന്ത്രി ഷെയ്ൻ റോസ് ഒരുങ്ങുന്നതായാണ് വാർത്തകൾ. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുകയും കൂടുതൽ ആളുകൾ പൊതുഗതാഗതം ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നതിനാൽ ഫേസ് മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കുന്നതാവും ഉചിതമെന്ന് ഗവൺമെന്റ് കരുതുന്നു. എന്നാൽ എന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിയമം പ്രാബല്യത്തിലായാൽ ബസ്സിലും ലുവാസിലും ട്രെയിനിലും ഉൾപ്പെടെ എല്ലാ പൊതുഗതാഗത മേഖലകളിലും ഫേസ് മാസ്ക് ഉപയോഗിക്കേണ്ടിവരും.
Kerala Globe News
Related posts:
ഐറിഷ് പാസ്പോർട്ട് സേവനങ്ങൾ അടുത്ത രണ്ടുമാസം കൂടി ലഭിക്കില്ല എന്നുറപ്പായി: എമർജൻസിക്കാർക്ക് മാത്രം ഓഫ...
മഹാറാണിയുടെ വിപ്ലവ സ്പിരിറ്റ് സൂപ്പർ ഹിറ്റ്: ജിന്നിൽ നിന്നും മോക്ഷപ്രാപ്തിയും സർഗാത്മകതയും!
സൗഖ്യദായകമായ വരികളും ഹൃദയസ്പർശിയായ സംഗീതവും മനോഹര ചിത്രീകരണവും: ഡബ്ലിനിലെ രാജേഷ് അച്ചൻ രചനയും സംഗീത...
സ്ലൈഗോ ഇന്ത്യൻ അസ്സോസിയേഷൻ സ്ഥാപകാംഗം നൈനാൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി: ആദരാഞ്ജലികൾ
അജയ് മാത്യൂസിന്റെ സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 17 ശനിയാഴ്ച ദ്രോഹ്ഡയിൽ വെച്ച് നടത്തും: ഏപ്രിൽ 15, 16 തീയത...