Share this
Dublin: ചെറിയ പരിമിതികളിൽ പോലും മനസ്സ് തളർന്നു ജീവിക്കുന്നവർ ഈ ലോകത്തു ധാരാളമുണ്ട് . എന്നാൽ അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയർച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനം നൽകുന്നവരും നമുക്ക് ചുറ്റിലുമുണ്ട് . മാതൃകയാക്കേണ്ട അത്തരം കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ അയർലണ്ടിലെയും ,യുകെ യിലെയും സുമനസ്സുകളായ കലാസ്നേഹികൾക്കു ഒരു അവസരം ഒരുങ്ങുകയാണ് .
അയർലണ്ടിലെ എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെ, തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് . വെർച്വൽ റിയാലിറ്റിയുടെ സാങ്കേതിക മികവിൽ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലർന്ന വേറിട്ടൊരു പരിപാടിയാണ് “വിസ്മയ സാന്ത്വനം”.
ഇന്ദ്രജാലം, സംഗീതം ,നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിർമാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളിൽ പരിശീലനം നടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയിൽ എത്തുന്നത് . പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന യൂണിവേഴ്സൽ മാജിക് സെന്റർ പദ്ധതിയുടെ ധനശേഖരണാർത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ എല്ലാവരെയും പോലെ ഭിന്നശേഷികുട്ടികൾക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് യൂണിവേഴ്സൽ മാജിക് സെന്റർ .മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ, ഭിന്നശേഷിക്കാരുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ടി നിരവധി ട്രൈനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉൾപ്പെടുന്നു. ശ്രീ. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്നൊരുക്കുന്ന ഈ ദൃശ്യ വിരുന്നു ഏപ്രിൽ 18 നു ഞായറാഴ്ച യുകെ സമയം 2 മണിക്കും ഇന്ത്യൻ സമയം 6.30 നുമാണ്. യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ പ്രവാസികൾക്ക് ഓൺലൈനിലൂടെ ഇത് കാണാനാവും .
ഈ പരിപാടിയിൽ സഹകരിച്ചു സമൂഹത്തിലെ ഇത്തരം കുട്ടികളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രോത്സാഹനം നൽകണമെന്ന് എല്ലാ നല്ലവരായ പ്രവാസി സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

Kerala Globe News
Related posts:
കൊറോണ കാലത്ത് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇതുവരെ പൂർത്തിയായത് അന്‍പത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്...
PTree Landscaping & Gardening: അയർലൻഡ് മലയാളികൾക്കായി മലയാളിയുടെ സംരംഭം
നിയമ ഭേദ്ദഗതിക്ക് ശേഷം കുതിച്ചുയർന്ന് അയർലണ്ടിലെ അബോർഷൻ കണക്കുകൾ
പാക്കിസ്ഥാന്റെ ദേശീയ എയർലൈൻസിന് (PIA ) യൂറോപ്യൻ യൂണിയൻന്റെ വിലക്ക്
കോറോണയെ തളയ്ക്കാൻ റഷ്യയിൽ നിന്നും മരുന്ന് വരുന്നു. ഒരു രാജ്യം ഉപയോഗാനുമതി കൊടുക്കുന്ന ആദ്യ മരുന്ന്.
Share this

