Share this
ജറുസലേമാ ഡാൻസ് ചലഞ്ചിൽ വ്യത്യസ്തമായ ഡാൻസ് ഒരുക്കി ശ്രദ്ധേയമായിരിക്കുകയാണ് കൗണ്ടി മീത്തിലെ നാവനിൽ മിൽബറി നഴ്സിംഗ് ഹോം. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ അവരവരുടെ തനത് വേഷവിധാനങ്ങൾ അണിഞ്ഞു ജറുസലേമാ പാട്ടിനൊപ്പം ചുവടു വെച്ചപ്പോൾ കാഴ്ചക്കാർക്ക് അത് മനോഹരമായ ഒരു വിരുന്നായി. മലയാളികളായ സ്ത്രീ ജോലിക്കാർ ചുരിദാറും, പുരുഷന്മാർ മുണ്ടും ധരിച്ച് ഈ ഡാൻസിൽ സജീവമായി പങ്കെടുത്തു. മനൂസ് ക്ലിക്സ് ആണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. നഴ്സിംഗ് ഹോമിലെ അന്തേവാസികൾക്കും സ്റ്റാഫുമാർക്കും ഒരേപോലെ കോവിഡ് കാലത്തെ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിന് ഇതുപോലുള്ള കാര്യങ്ങൾ സഹായകമാകുമെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.
നാവനിലെ മിൽബറി നഴ്സിംഗ് ഹോമിന്റെ ജറുസലേമ ഡാൻസ്.
Kerala Globe News
Related posts:
കൊച്ചുവെളുപ്പാൻകാലത്ത് കൺമുൻപിൽ ലംബോർഗിനിയും 20000 പൗണ്ടും: സൗഭാഗ്യത്തിൽ അമ്പരന്ന് UK മലയാളിയും ഭാര്...
ഡ്രോഗിഡയിൽ ക്രിസ്തുമസ് - NEW YEAR ആഘോഷം ഡിസംബർ 30 വെള്ളിയാഴ്ച്ച
സ്റ്റോൺ പാർക്ക് വാറിയർ റൺ: അഭിമാന വിജയവുമായി മലയാളി അനൂപ് ഏലിയാസ്
ഡബ്ലിൻ മലയാളികളുടെ ചൂണ്ടയിൽ കുരുങ്ങി വമ്പൻ സ്രാവ്
കേരളത്തിൽ 7 ദിവസത്തിൽ താഴെ സന്ദർശനത്തിനെത്തുന്നവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി
Share this

