പൂർണ്ണമായി വാക്സിനേഷൻ എടുത്തവരെ നിർബന്ധിത ഹോട്ടൽ ക്വാറെൻറ്റൈൻ സംവിധാനത്തിൽ നിന്നും ഒഴിവാക്കുവാൻ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലി. വാക്സിനേഷൻ ലഭിച്ചവരെ നിർബന്ധിത ഹോട്ടൽ ക്വാറെൻറ്റൈൻ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്നതിനും അവർക്ക് ഹോം ക്വാറൻറൈൻ അനുവദിക്കുന്നതിനും നിയമപരമായ ചട്ടങ്ങൾക്ക് അടുത്തയാഴ്ചയോടെ രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിർബന്ധിത ഹോട്ടൽ ക്വാറെൻറ്റൈൻ സംവിധാനത്തെകുറിച്ച് അയർലൻഡ് യൂറോപ്യൻ യൂണിയനുപോലും വിശദീകരണം നൽകേണ്ടിവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. എന്തായാലും ഇതിനകംതന്നെ നഴ്സുമാർ ഉൾപ്പെടെ പൂർണ്ണ വാക്സിനേഷൻ ലഭിച്ചവർക്ക് ആശ്വാസമാവുകയാണ് ഈ തീരുമാനം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.
Kerala Globe News
Related posts:
സൗഖ്യദായകമായ വരികളും ഹൃദയസ്പർശിയായ സംഗീതവും മനോഹര ചിത്രീകരണവും: ഡബ്ലിനിലെ രാജേഷ് അച്ചൻ രചനയും സംഗീത...
ഓഗസ്റ്റ് 15 ന് ഐ.ഒ.സി അയർലണ്ട് ഫേയ്സ് ബുക്ക് ലൈവിൽ ടി എൻ പ്രതാപൻ MP
ഡബ്ലിൻ ലെവൽ 3 യിലേക്ക് എത്തി: ഇനി മൂന്നാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം: എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷി...
സ്വപ്നങ്ങൾ ബാക്കിവെച്ച് സുശാന്ത് യാത്രയാകുമ്പോൾ... നൊമ്പരമായി ഈ ബോളിവുഡ് സുന്ദരന്റെ 50 ആഗ്രഹങ്ങൾ.
സിൽവർ ജൂബിലി നിറവിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രസിഡണ്ട് എം.എം. ലിങ്ക്വിൻസ്റ്റാറും കുടുംബവും