ഇൻഡിഗോ എയർലൈൻസ് ഈ വർഷം അവസാനം വരെ ഡോക്ടർമാർക്കും നഴ്സുമാർക്കും ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകും.ഇൻഡിഗോയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ ഈ ഡിസ്‌കൗണ്ട് ലഭിക്കും, 2020 ജൂലൈ 01 മുതൽ ഡിസംബർ വരെ 31, 2020 ഈ ആനുകൂല്യവും പ്രാബല്യത്തിൽ ഉണ്ടാവും എന്ന് എയർലൈൻ പത്രക്കുറിപ്പിൽ അറിയിച്ചു. ലോക്ക്ഡൗണിന് ശേഷം ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവായത് വിമാനകമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജൂലൈ ഒന്നുവരെ 785 വിമാന സർവിസുകളിലായി 71,471 പേർ മാത്രമാണ് യാത്ര ചെയ്തതെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതായത് ശരാശരി ഒരു വിമാനയാത്രയിൽ 91 യാത്രക്കാർ മാത്രം.
Kerala Globe News
Related posts:
അയർലണ്ടിൽ ചിത്രീകരിച്ച 'നന്ദി നന്ദി നാഥാ' റിലീസ് ചെയ്തു: രഞ്ജിത്ത് ക്രിസ്റ്റി - 12 Stars Rhythms ടീമ...
അയർലണ്ടിലെ നഴ്സുമാരുടെ പേരും പിൻ നമ്പറും സ്വകാര്യ വെബ്സൈറ്റിൽ: ഐറിഷ് നഴ്സിംഗ് ബോർഡ് മറുപടി പറയണം
അയർലണ്ടിലേക്ക് വരുവാനിരിക്കുന്ന നഴ്സുമാരുടെ ശ്രദ്ധക്ക്: NMBI DECISION LETTER കാലാവധി 6 മാസത്തേക്ക് ക...
ടിക്കറ്റ് റീഫണ്ടിന് സർവീസ് ചാർജ്ജ് : ചില ട്രാവൽ ഏജൻസികൾ വിവാദത്തിൽ: പ്രതികരണങ്ങളുമായി നിരവധിപേർ.
ഐറിഷ് പാസ്പോർട്ട് സേവനങ്ങൾ അടുത്ത രണ്ടുമാസം കൂടി ലഭിക്കില്ല എന്നുറപ്പായി: എമർജൻസിക്കാർക്ക് മാത്രം ഓഫ...