Share this
അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ പാത്രിയാർക്കൽ വികാരിയേറ്റ് കൗൺസിലിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികളെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ അന്തിമോസ് മാത്യൂസ് മെത്രാപൊലീത്തയുടെ അധ്യക്ഷതയിൽ ഓൺലൈൻ ആയി കൂടിയ വാർഷിക തെരെഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.
അയർലണ്ടിലെ എല്ലാ യാക്കോബായ ദൈവാലയങ്ങളിലെയും അൽമായ പ്രതിനിധികൾ ഉൾകൊള്ളുന്ന സമിതിയുടെ സെക്രെട്ടറി ആയി റെവ. ഫാ. ജിനു കുരുവിളയെയും ട്രസ്റ്റീ ആയി ശ്രീ. ചിക്കു പോളിനെയും (ഡബ്ലിൻ) തെരെഞ്ഞെടുത്തു.
റെവ. ഫാ. ഡോ. ജോബിമോൻ സ്കറിയ (വൈസ് പ്രസിഡണ്ട് ), ശ്രീ. ബിജു പോൾ (വാട്ടർഫോർഡ് ) ജോയിന്റ് സെക്രട്ടറി – ശ്രീ. പോൾ കെ പീറ്റർ ( സ്വേർഡ്‌സ് ) ജോയിന്റ് ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
കൂടാതെ വികാരിയേറ്റ് കൗൺസിൽ അംഗങ്ങൾ ആയി ശ്രീ. സാബു കല്ലിങ്കൽ (ഡബ്ലിൻ ), ശ്രീ. സന്ദീപ് കല്ലിങ്കൽ (താലാ), ശ്രീ. എൽബിൻ ജോസഫ് (കോർക്ക് ), ശ്രീ. സുനിൽ ഗീവറുഗീസ് (ഗാൾേവ), ശ്രീ. അജീഷ് അബ്രഹാം (ട്രെലി), ശ്രീ. തോമസുകുട്ടി അബ്രാഹാം (ടുളമോർ ), ശ്രീ. ബിജുമോൻ മാത്യു (ട്രിം ) ശ്രീ . ബേസിൽ അബ്രഹാം (ദ്രോഹഡ ),
എക്സ് എക്സ് ഓഫിഷ്യൽ ആയി മുൻ ട്രസ്റ്റീ ശ്രി . ബിനു ബി അന്തിനാട് എന്നിവരെയും, ഓഡിറ്റേഴ്‌സ് ആയി ശ്രീ. ജോജൻ പി ഏലിയാസ് (ഡബ്ലിൻ), ശ്രീ. ബെയ്‌സ് രാജ് മാത്യു (താല) എന്നിവരെയും യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.
അയർലണ്ടിലെ യാക്കോബായ സഭയുടെ പാത്രിയാർക്കൽ വികാരിയേറ്റ് അയർലണ്ടിൽ നിലവിലുള്ള ചാരിറ്റിസ് ആക്ട് 2009 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും ചാരിറ്റീസ് ആക്ട് നിയമങ്ങൾക്കു വിധേയമായി ഭരിക്കപ്പെട്ടുവരുന്നതുമായ ഒരു ആത്മീയ പ്രസ്ഥാനം ആകുന്നു.
Kerala Globe News
Related posts:
ഇതാദ്യമായി കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് നേരിട്ട് വിമാനസർവീസ്: ചരിത്ര നേട്ടം
അയർലണ്ടിലും പാമ്പോ? കോർക്കിൽ നിന്നും കണ്ടെത്തിയത് അപൂർവയിനം ഇഴജന്തു
അയർലണ്ടിലെ ഇവന്റ് മാനേജ്മന്റ് രംഗത്ത് ശോഭിക്കുവാൻ മലയാളി വനിതകളുടെ സംരംഭം LCB EVENTS
കോവിഡ് കാലത്ത് ലോകത്തെ അത്ഭുതപ്പെടുത്തിയ കലാസൃഷ്ടി: ചിത്രങ്ങൾകൊണ്ടൊരു മഹാചിത്രം.
വലിയ മാറ്റങ്ങളുമായി ഡബ്ലിൻ എയർപോർട്ട്: തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
Share this