കാട്ടിലെ കാഴ്ചകൾ എന്നും കൗതുകമുള്ളതാണ്. അത് ആഫ്രിക്കയിൽ നിന്നാകുമ്പോൾ നമ്മുടെ കൗതുകം ഇരട്ടിക്കും. കുറുമ്പനായ കുഞ്ഞൻ പുള്ളിപ്പുലിയെ വഴി മുറിച്ചു കടക്കുവാൻ പഠിപ്പിക്കുന്ന അമ്മപ്പുലിയുടെ കാഴ്ച്ചയാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ നിന്നും ആളുകൾക്ക് കൗതുകമുണ്ടാക്കുന്നത്. മനുഷ്യനായാലും മൃഗമായാലും കുട്ടികളുടെ കുറുമ്പത്തരങ്ങൾ ഒന്നുതന്നെയാണെന്ന് ഈ വീഡിയോ നമ്മുക്ക് കാട്ടിത്തരും.
Kerala Globe News