നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്നലെ ( 31/08/2020 ) ചേർന്ന യോഗത്തിൽ കിൽഡെയറിലെ ഇപ്പോഴത്തെ സ്ഥിതി രാജ്യത്തെ മറ്റ് കൗണ്ടികൾക്ക് സമാനമാണെന്നും അതിനാൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രങ്ങൾ പിൻവലിക്കുകയാണെന്നും അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണം കിൽഡെയറിൽ കുറഞ്ഞുവരികയാണ്. എന്നാൽ ദേശീയ കോവിഡ് വ്യാപന നിരക്കും കിൽഡെയറിലെ നിരക്കും തുല്യമായിരിക്കുകയാണ്.
Kerala Globe News