Share this
അയർലണ്ടിൽ പുതിയ ഗവൺമെന്റ് രൂപീകരണചർച്ചകൾ തീരുമാനമാകുന്നു. ഇത് വരെ ലഭ്യമായ വിവരങ്ങൾ വെച്ച് ഭരണകാലാവധി രണ്ടായി പങ്കിട്ട് അധികാരം ഉറപ്പിക്കുവാൻ പ്രധാന പാർട്ടികളായ ഫിനാഫാളും ഫിനഗേയിലും തമ്മിൽ ധാരണയായിരിക്കുകയാണ്.ഗ്രീൻ പാർട്ടി പിന്തുണച്ചു. ആദ്യ ഊഴം ഫിനാഫാളിനു ആയിരിക്കുമെന്ന് ലിയോ വരാദ്ക്കർ വെളിപ്പെടുത്തി. ഇതോടെ അയർലണ്ടിലെ അടുത്ത പ്രധാനമന്ത്രിയായി ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും സൗത്ത് കോർക്ക് ടിഡിയുമായ മൈക്കിൾ മാർട്ടിൻ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ ഫിനാഫാൾ, ഗ്രീൻ പാർട്ടി, ഫിനഗേൽ സഖ്യംത്തിന്റെ നയപരിപാടികളിലും ഏകദേശ ധാരണയായി. 2022 ഡിസംബറിൽ വരദ്കർ തന്നെ വീണ്ടും പ്രധാനമന്ത്രിപദത്തിലേക്കു തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Kerala Globe News
Related posts:
ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ക്രിസ്തുമസ്സ് - പുതുവർഷ ആഘോഷം വർണാർഭമായി നടത്തപ്പെട്ടു
നിങ്ങൾ പണം തിരിച്ചു നൽകി ഞങ്ങളെ തോൽപിച്ചോളൂ !! ഞങ്ങളുടെ എല്ലാ വാദങ്ങളും അവിടെ അവസാനിക്കുന്നു!! ഇൻഡോ ...
ഡ്രോഗിഡയിൽ അജയ് മാത്യു നിര്യാതനായി: ആദരാഞ്ജലികൾ
തിന്നു മരിക്കുന്ന മലയാളി! ഭക്ഷണശീലങ്ങളിലെ അനാരോഗ്യപ്രവണതയെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
പ്രൈമറി സ്കൂളുകൾ മാർച്ച് 1 നും, മാർച്ച് 15 നുമായി രണ്ടു ഘട്ടങ്ങളായി തുറക്കും: മെയ് ആദ്യവാരം വരെ ലെവൽ...
Share this

