Share this
ലിമെറിക്ക്: 2022 വർഷത്തെ സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൻറെ നടത്തിപ്പ് കൈക്കാരൻ ആയി ശ്രീ. സിബി ജോണി 29 ആം തിയതി നടന്ന വിശുദ്ധ കുർബാന മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കഴിഞ്ഞ ഒരു വർഷം നടത്തിപ്പ് കൈക്കാരൻ ആയിരുന്ന ശ്രീ. അനിൽ ആൻറണി ചുമതല കൈമാറിക്കൊണ്ട് പുതിയ കൈക്കാരൻ സിബിക്ക് ആശംസകൾ അറിയിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ലിമെറിക്കിലും വളരെയധികം ആളുകൾ ജോലിക്കായി കുടുംബസമേതം എത്തിച്ചേർന്നിട്ടുണ്ട്. കോവിഡിൻറെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പരസ്പരം കാണുവാനോ പരിചയപ്പെടാനോ സാഹചര്യങ്ങൾ കുറവായിരുന്നതിനാൽ പുതിയ കുടുംബങ്ങളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ജനുവരി 21 ന് പ്രത്യേകമായി വിശുദ്ധ കുർബാന അർപ്പിക്കുകയും പുതുതായി എത്തിച്ചേർന്ന കുടുംബങ്ങളെ ഇടവക സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിൻറെ പ്രതീകമായി വിശുദ്ധ കുർബാന മധ്യേ ഇടവകയിലെ ഓരോ ഫാമിലി യൂണിറ്റിനെയും പ്രതിനിധീകരിച്ച് ഓരോ കുടുംബങ്ങൾ തിരിതെളിച്ചു. ജോൺ വർഗീസ് & ജിനു എലിസബത്ത് ജോർജ്, റോബിൻ മാത്യു & ആൻഡ് ജോക്കു റോബിൻ, കോശി ജോൺ & സുബി കോശി, ജിൻസൺ ജോസഫ് & മറിയാമ്മ ജിൻസൺ, അനീഷ് ജോസഫ് & ബോണി മാത്യു, ജിബിൻ പുന്നൂസ് എന്നിവരാണ് തിരികൾ കത്തിച്ചത്.
വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസും, നിയുക്ത കൈക്കാരൻ സിബി ജോണിയും പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്തു സംസാരിക്കുകയും അനീഷ് ജോസഫ്, ബിജി മേരി ആൻറണി എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു .
വാർത്ത : സെബിൻ സെബാസ്റ്റ്യൻ
(പി.ആർ.ഓ.,സെന്റ് മേരീസ് സീറോ മലബാർ ചർച്ച്, ലിമെറിക്ക് )

Kerala Globe News
Related posts:
ഇലക്ഷന് മത്സരിക്കാൻ ഇല്ല: മരണം വരെ കോൺഗ്രസ്സുകാരനായി തുടരും: സിനിമാതാരം സലീംകുമാർ
അയർലണ്ടിൽ റിക്രൂട്ട്മെന്റ് തട്ടിപ്പ്: ഇരയായ കുടുംബം സാമ്പത്തിക ക്ലേശത്തിൽ
മീൻ കറിയ്ക്ക് ഇനി രുചിയേറും!! ടൺ കണക്കിന് മത്തിയും കൊഴുവയും ഐറിഷ് കടലിൽ: അപൂർവ്വ പ്രതിഭാസത്തെക്കുറിച...
അജയ് മാത്യൂസിന്റെ സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 17 ശനിയാഴ്ച ദ്രോഹ്ഡയിൽ വെച്ച് നടത്തും: ഏപ്രിൽ 15, 16 തീയത...
അയർലൻഡിലെ പ്രധാന ഇടതുപക്ഷ പാർട്ടിയായ Sinn Fein നേതൃത്വത്തിലേക്ക് മലയാളിയായ രഞ്ജിത്ത് പുന്നൂസ്
Share this

