Share this
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് ഓഗസ്റ്റ് 25 ന് ആരംഭിക്കും. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ് വെൽ, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്.
മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം.
കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും.
ധ്യാന ദിവസങ്ങളിൽ രാവിലേയും വൈകിട്ടും മുൻകൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന് തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. റോബിന് തോമസ് : 0894333124
സിബി ജോണി (കൈക്കാരന്): 087141 8392
അനില്‍ ആന്റണി (കൈക്കാരന്) : 0876924225

വാര്‍ത്ത : സെബിന് സെബാസ്റ്റ്യന്‍ (P.R.O)
Related posts:
85 -)o വയസ്സിൽ ആയോധനകലയിൽ അഭ്യാസം കാണിച്ച പൂനെയിൽ നിന്നുള്ള മുത്തശ്ശി ലോകമാകെ വയറൽ
മൂക്കിനും തൊണ്ടയ്ക്കും ആശ്വാസത്തിന് വക: കോവിഡ് പി.സി.ആർ ടെസ്റ്റിന് ഉമിനീർ സ്വാബ് ഉപയോഗിക്കാനാകുമെന്ന...
യൂറോപ്പിൽ ( ഒക്ടോബർ 25 ) ഞായറാഴ്ച രാവിലെ മുതൽ വിന്റർ ടൈം: ഇന്ന് രാത്രി ക്ലോക്കിൽ സമയം മാറ്റാൻ മറക്കര...
കഞ്ചാവ് കൃഷി അനുവദിക്കണമെന്ന് ഐറിഷ് കർഷകർ
ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ പുതിയ അത്മായ നേതൃത്വം സ്ഥാനമേറ്റു
Share this