Share this
Dublin: ചെറിയ പരിമിതികളിൽ പോലും മനസ്സ് തളർന്നു ജീവിക്കുന്നവർ ഈ ലോകത്തു ധാരാളമുണ്ട് . എന്നാൽ അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയർച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനം നൽകുന്നവരും നമുക്ക് ചുറ്റിലുമുണ്ട് . മാതൃകയാക്കേണ്ട അത്തരം കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ അയർലണ്ടിലെയും ,യുകെ യിലെയും സുമനസ്സുകളായ കലാസ്നേഹികൾക്കു ഒരു അവസരം ഒരുങ്ങുകയാണ് .
അയർലണ്ടിലെ എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെ, തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് . വെർച്വൽ റിയാലിറ്റിയുടെ സാങ്കേതിക മികവിൽ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലർന്ന വേറിട്ടൊരു പരിപാടിയാണ് “വിസ്മയ സാന്ത്വനം”.
ഇന്ദ്രജാലം, സംഗീതം ,നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിർമാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളിൽ പരിശീലനം നടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയിൽ എത്തുന്നത് . പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന യൂണിവേഴ്സൽ മാജിക് സെന്റർ പദ്ധതിയുടെ ധനശേഖരണാർത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ എല്ലാവരെയും പോലെ ഭിന്നശേഷികുട്ടികൾക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് യൂണിവേഴ്സൽ മാജിക് സെന്റർ .മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ, ഭിന്നശേഷിക്കാരുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ടി നിരവധി ട്രൈനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉൾപ്പെടുന്നു. ശ്രീ. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്നൊരുക്കുന്ന ഈ ദൃശ്യ വിരുന്നു ഏപ്രിൽ 18 നു ഞായറാഴ്ച യുകെ സമയം 2 മണിക്കും ഇന്ത്യൻ സമയം 6.30 നുമാണ്. യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ പ്രവാസികൾക്ക് ഓൺലൈനിലൂടെ ഇത് കാണാനാവും .
ഈ പരിപാടിയിൽ സഹകരിച്ചു സമൂഹത്തിലെ ഇത്തരം കുട്ടികളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രോത്സാഹനം നൽകണമെന്ന് എല്ലാ നല്ലവരായ പ്രവാസി സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

Kerala Globe News
Related posts:
അയർലണ്ടിൽ കേരളം സൃഷ്ടിച്ച് മലയാളികൾ: ഇഞ്ചിയും, മഞ്ഞളും, പ്ലാവും, മാവും കിളിർപ്പിച്ച് ഡബ്ലിനിൽ ഒരു മല...
ലോക് ഡൗണിന് എതിരായി ജർമനിയിൽ സമരം.
കോർക്കിൽ ഐറിഷ് കൗമാരക്കാരന് സാരമായി കുത്തേറ്റ സംഭവം: ആഫ്രിക്കൻ കൗമാരക്കാർക്കെതിരെ ജനരോക്ഷം.
ലിമെറിക്ക് സീറോ മലബാർ ചർച്ച്: കൈക്കാരന്റെ സ്ഥാനാരോഹണവും,പുതിയ ഇടവകാംഗങ്ങൾക്ക് സ്വീകരണവും നടന്നു
നികുതി നിരക്ക് 23 ൽ നിന്നും 21 ശതമാനമാക്കി കുറച്ചു: 5 ബില്യൺ യൂറോയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച...
Share this

