മുപ്പതോളം ജനപ്രിയ ആപ്ലിക്കേഷനുകൾ പ്ലെയ്സ്റ്റോറിൽ നിന്നും നീക്കം ചെയ്‌ത് ഗൂഗിൾ. ഫോട്ടോ ക്യാമറ ഫിൽറ്ററുകളിലൂടെ കൂടുതൽ മിഴിവാർന്ന ചിത്രങ്ങളും എഫക്ട്കളും പ്രദാനം ചെയ്തിരുന്ന ഈ മുപ്പത് ആപ്ലിക്കേഷൻകൾക്ക് എല്ലാം കൂടി 20 ദശലക്ഷം ( 20 Million ) ഉപഭോക്താക്കൾ ഉണ്ടായിരുന്നു. മാൽവെയറുകളും അനധികൃത പരസ്യങ്ങളും ഈ അപ്ലിക്കേഷനുകൾ വഴി ഫോണിലേക്കു എത്തുന്നതായി കണ്ടത്തിയതിനെത്തുടർന്നാണ് ഗൂഗിൾ ഇങ്ങനൊരു നടപടി സ്വീകരിച്ചത്. ഈ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തെങ്കിലും നിലവിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മൊബൈലുകളിൽ യൂസർ അത് നീക്കം ചെയ്യും വരെ അവയുടെ പ്രവർത്തനം തുടരും. താഴെപറയുന്ന അപ്ലിക്കേഷനുകൾ ആരുടെയെങ്കിലും ആൻഡ്രോയിഡ് ഫോണുകളിൽ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണ്.
- Yoriko Camera | 1,00,000 downloads
 - Solu Camera | 5,00,000
 - Lite Beauty Camera | 1 million
 - Beauty Collage Lite | 5,00,000
 - Beauty and Filters camera | 1 million
 - Photo Collage and beauty camera | 1,00,000
 - Gaty Beauty Camera | 5,00,000
 - Pand Selife Beauty Camera | 50,000
 - Cartoon Photo Editor and Selfie Beauty Camera | 1 million
 - Benbu Seilfe Beauty Camera | 1 million
 - Pinut Selife Beauty and Photo Editor | 1 million
 - Mood Photo Editor and Selife Beauty Camera | 5,00,000
 - Rose Photo Editor and Selfie Beauty Camera | 1 million
 - Selife Beauty Camera and Photo Editor | 1,00,000
 - Fog Selife Beauty Camera | 1,00,000
 - First Selife Beauty Camera and Photo Editor | 5 million
 - Vanu Selife Beauty Camera | 1,00,000
 - Sun Pro Beauty Camera | 1 million
 - Funny Sweet Beauty Camera | 5,00,000
 - Little Bee Beauty Camera | 1 million
 - Beauty Camera and Photo Editor Pro | 1 million
 - Grass Beauty Camera | 1 million
 - Ele Beauty Camera | 1 million
 - Flower Beauty Camera | 1,00,000
 - Best Selfie Beauty Camera | 1 million
 - Orange Camera | 5,00,000
 - Sunny Beauty Camera | 1 million
 - Pro Selfie Beauty Camera | 5,00,000
 - Selfie Beauty Camera Pro | 1 million
 - Elegant Beauty Cam | 201950,000
 
Kerala Globe News

