അയർലണ്ടിലെ കൗണ്ടി ഗാൾവേയിലെ റ്റൂമിൽ മലയാളി ( ലിജു- 53 വയസ്സ് ) നിര്യാതനായി. കേരളത്തിൽ മട്ടാഞ്ചേരി താഴ്ശ്ശേരിൽ കുടുംബാംഗമാണ്. ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരിക്കുകയും പിന്നീട് അസുഖം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. മറ്റൊരു അസുഖത്തിന് ചികിത്സയിൽ ഇരിക്കെയാണ് കോവിഡ് ബാധിച്ചത്. രോഗം നെഗറ്റീവ് ആയെങ്കിലും മറ്റ് അവയവങ്ങളെ ബാധിച്ചിരുന്നതായാണ് അറിയുവാൻ കഴിയുന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ഗോൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് നിര്യാതനായത്. ഇദ്ദേഹത്തിന് റ്റൂമിൽ തന്നെ നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയും ഒരു മകളുമാണ് ഉള്ളത്.
Kerala Globe News