അയർലണ്ടിലെ മോട്ടോർവേകളിലെ കൂടിയ വേഗത നിരക്ക് 120 കി.മീ. എന്നത് 110 കി.മീ. ആയി കുറയ്ക്കുവാൻ ഗ്രീൻ പാർട്ടിയുടെ ശ്രമം. ഭരണ സഖ്യകക്ഷിയായ ഗ്രീൻ പാർട്ടി ഇങ്ങനൊരു ആലോചന ഗവൺമെന്റിന്റെ മുൻപിൽ വെയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഗ്രീൻ പാർട്ടി നേതാവായ ഇമോൺ റയാൻ ആണ് ഇപ്പോഴത്തെ ഗതാഗത മന്ത്രി. ഇത് നടപ്പായാൽ വാഹനങ്ങളിലെ കാർബൺ പുറംതള്ളൽ കുറയുമെന്നാണ് ഗ്രീൻ പാർട്ടി വാദം. ഇത് യാത്രാ സമയം വർദ്ധിപ്പിക്കുമെങ്കിലും ഉയർന്ന വേഗതയിൽ വാഹനമോടിക്കുന്ന മൂന്നിലൊന്ന് വാഹനങ്ങളിലെയും ഇന്ധന ഉപഭോഗം മെച്ചപ്പെടുത്തുമെന്ന് പാർട്ടി വിശ്വസിക്കുന്നു.
Kerala Globe News
Related posts:
ലോകത്തിൽ ഏറ്റവുമധികം ലൈക്ക് ചെയ്യപ്പെട്ട ചിത്രം/സോഷ്യൽ മീഡിയ പോസ്റ്റ് ഏതാണ്?
ഡൽഹിയിൽ പിടിമുറുക്കി കോവിഡ്: ജൂലൈ അവസാനത്തോടെ അഞ്ചര ലക്ഷം രോഗികളെ പ്രതീക്ഷിക്കുന്നതായി ദില്ലി ഉപമുഖ്...
സ്വിറ്റ്സ്സർലണ്ടിലെ മൃഗശാലയിൽ കടുവയുടെ ആക്രമണത്തിൽ വനിതാ ജീവനക്കാരി കൊല്ലപ്പെട്ടു
ഐറിഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി കൗണ്ടി വെക്സ്ഫോർഡിൽ കോവിഡ് ബാധിച്ച് മലയാളിയായ സോൾസൺ സേവ്യർ ( 34 ) ...
മെഡലുകൾ പിടിച്ച് നിൽക്കുന്ന ഈ ഫോട്ടോ ഒരു പരസ്യം അല്ല മറിച്ച് ഒരു സാക്ഷ്യമാണ്.. ഈ ലോകത്തിലെ നേട്ടങ്ങൾ...