അയർലണ്ടിലെ സ്കൂളുകൾ ഓഗസ്റ്റിൽ തന്നെ തുറക്കുമെന്ന് ടീഷേക് മൈക്കിൾ മാർട്ടിനും വിദ്യാഭ്യാസ മന്ത്രി നോർമ ഫോളിയും സ്ഥിരീകരിച്ചു. പ്രൈമറി, സെക്കണ്ടറി സ്കൂളുകൾ പൂർണമായി തുറക്കുവാൻ ഉള്ള പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിനായി തിങ്കളാഴ്ച സമർപ്പിക്കും. കഴിഞ്ഞയാഴ്ച കോവിഡ് കേസുകളിലെ നേരിയ വർദ്ധനവ് സ്കൂളുകൾ തുറക്കുന്നതിനുള്ള സാധ്യതയെ ബാധിച്ചിരുന്നെങ്കിലും ഈയാഴ്ചയിലെ കണക്കുകൾ അനുകൂലമാവുകയാണ്. അയർലണ്ടിലെ കോവിഡ് റീപ്രൊഡക്ഷൻ റേറ്റ് ( R നമ്പർ ) .7 മുതൽ 1.4 എന്ന നിലയിലാണ് ഇപ്പോൾ.
Kerala Globe News