സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ 74 മത് സ്വാതന്ത്ര്യ ദിനം സ്ലൈഗോയിൽ ആഘോഷിച്ചു .അയർലണ്ടിലെ ആരോഗ്യ സഹമന്ത്രി ഫ്രാങ്ക് ഫീഹൻ മുഖ്യാതിഥി ആയിരുന്നു. പൂർണമായും ഐറിഷ് ഗവൺമെന്റിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിക്കു ഇന്ത്യയുടെ സാംസ്‌കാരിക തനിമ ഉണർത്തുന്ന കലാപരിപാടികൾ മാറ്റുകൂട്ടി. അസ്സോസിയേഷന്റെ കൾച്ചറൽ സെക്രട്ടറി അബി മറിയം വര്ഗീസ് പരിപാടികൾക്ക് നേതൃത്വം നൽകി.