Share this
ഇന്ന് അർദ്ധരാത്രിയിൽ രാജ്യം ലെവൽ 5 ലേക്ക് മാറുമ്പോൾ നിയമങ്ങളും കർശനമാക്കുവാൻ അയർലണ്ട്. നിയമലംഘകർക്ക് 500 യൂറോ സ്പോട്ട് ഫൈൻ അല്ലെങ്കിൽ തടവ് ശിക്ഷയോ ലഭിക്കുന്നതിനുള്ള നിയമ നിർമ്മാണം ഉടൻ ഉണ്ടാകും. ലോക്ക്ഡൗൺ ലംഘിച്ച് ഹൗസ് പാർട്ടികൾ നടത്തിയാൽ 1000 യൂറോ പിഴയും, രണ്ടാമത് പിടിക്കപ്പെട്ടാൽ 2500 യൂറോ പിഴയും വീണ്ടും പിടിക്കപ്പെട്ടാൽ 6 മാസം വരെ തടവുശിക്ഷക്കുമുള്ള നിയമങ്ങളാണ് ഒരുങ്ങുന്നത്.
ആളുകൾക്ക് നിയന്ത്രണങ്ങൾ പാലിക്കാൻ അവസരം നൽകുമെന്നും പിഴകൾ അവസാന ആശ്രയമായി മാത്രമേ ഉപയോഗിക്കൂ എന്നും നീതിന്യായ മന്ത്രി ഹെലൻ മക്എൻടി പറഞ്ഞു. ഹൗസ് പാർട്ടികൾ, ഒത്തുചേരലുകൾ, ആഘോഷങ്ങൾ എന്നിവ കൊറോണ വൈറസ് പടരാൻ കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala Globe News
Related posts:
Currys PC World ന്റെ പേരിൽ തട്ടിപ്പിന് ശ്രമം
പാക്കിസ്ഥാന്റെ ദേശീയ എയർലൈൻസിന് (PIA ) യൂറോപ്യൻ യൂണിയൻന്റെ വിലക്ക്
85 -)o വയസ്സിൽ ആയോധനകലയിൽ അഭ്യാസം കാണിച്ച പൂനെയിൽ നിന്നുള്ള മുത്തശ്ശി ലോകമാകെ വയറൽ
കടലിൽ പോയുള്ള രാഹുൽ ഗാന്ധിയുടെ അടിപൊളി മീൻപിടുത്തം: വീഡിയോ കാണാം
വീണ്ടും പറക്കുവാൻ വിമാന കമ്പനികൾ തയാറെടുക്കുന്നു | സുരക്ഷയ്ക്ക് മുൻഗണന | ഏജൻസി ബുക്കിംഗ് ക്യാൻസലേഷൻ ...
Share this

