Share this
ജറുസലേമാ ഡാൻസ് ചലഞ്ചിൽ വ്യത്യസ്തമായ ഡാൻസ് ഒരുക്കി ശ്രദ്ധേയമായിരിക്കുകയാണ് കൗണ്ടി മീത്തിലെ നാവനിൽ മിൽബറി നഴ്സിംഗ് ഹോം. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ അവരവരുടെ തനത് വേഷവിധാനങ്ങൾ അണിഞ്ഞു ജറുസലേമാ പാട്ടിനൊപ്പം ചുവടു വെച്ചപ്പോൾ കാഴ്ചക്കാർക്ക് അത് മനോഹരമായ ഒരു വിരുന്നായി. മലയാളികളായ സ്ത്രീ ജോലിക്കാർ ചുരിദാറും, പുരുഷന്മാർ മുണ്ടും ധരിച്ച് ഈ ഡാൻസിൽ സജീവമായി പങ്കെടുത്തു. മനൂസ് ക്ലിക്സ് ആണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. നഴ്സിംഗ് ഹോമിലെ അന്തേവാസികൾക്കും സ്റ്റാഫുമാർക്കും ഒരേപോലെ കോവിഡ് കാലത്തെ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിന് ഇതുപോലുള്ള കാര്യങ്ങൾ സഹായകമാകുമെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.
നാവനിലെ മിൽബറി നഴ്സിംഗ് ഹോമിന്റെ ജറുസലേമ ഡാൻസ്.
Kerala Globe News
Related posts:
റീട്ടെയിൽ ഷോപ്പുകൾ ഇന്ന് തുറക്കും: ഷോപ്പിംഗ് സെന്ററുകളിൽ ഇനി തിരക്കേറും.
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 25, 26, 27 തീയതികളിൽ
കോവിഡ് പോസിറ്റീവുകാരുടെ സെൽഫ് ഐസൊലേഷൻ കാലാവധി 10 ദിവസമായി ചുരുക്കി അയർലൻഡ്
നാല് കൗണ്ടികളെ ബന്ധിപ്പിക്കുന്ന 130 കിലോമീറ്റർ ദൈർഘ്യമുള്ള അയർലണ്ടിലെ ഏറ്റവും വലിയ ഹരിതപാത റോയൽ കനാൽ...
ഇതാദ്യമായി കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് നേരിട്ട് വിമാനസർവീസ്: ചരിത്ര നേട്ടം
Share this

