അയർലണ്ടിൽ ഡ്രോഗിഡയിൽ അജയ് മാത്യു ( 47 ) നിര്യാതനായി. ക്യാൻസർ ബാധിച്ച് ഒരു വർഷമായി ചികിത്സയിൽ ആയിരുന്നു. ദ്രോഹിഡയിൽ മൂർഹാൾ നഴ്സിംഗ് ഹോമിൽ നഴ്സിംഗ് മാനേജർ ആയി ജോലി ചെയ്യുന്ന ഷീജയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഇവർക്ക് ഒരു മകളാണ് ഉള്ളത്. നാട്ടിൽ പത്തനംതിട്ട സ്വദേശിയാണ്. മൃതസംസ്കാരം അയർലണ്ടിൽ തന്നെ നടത്തിയേക്കും.
Kerala Globe News