Share this
സ്ലൈഗോ :ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇത്തവണ എല്ലാ സ്ഥാനങ്ങളിലേക്കും സ്ത്രീകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് .
അസോസിയേഷൻ പ്രസിഡന്റ് ആയി ഡോ. വിമലാ ശർമയും, സെക്രട്ടറി ആയി സോഫി ബാബു ആളൂക്കാരനും തിരഞ്ഞെടുക്കപ്പെട്ടു.
ട്രെഷററായി ലിൻസി ജോസഫും, കൾച്ചറൽ സെക്രട്ടറി ആയി സരിതാ മാടപ്പള്ളിയും, P R O ആയി രമ്യാ ജെയിംസും, മീഡിയ ഓഫീസർ ആയി സരിതാ ഉണ്ണിക്കൃഷ്ണനും, ഓഡിറ്റർ ആയി ജോയിറ്റ ബാഞ്ചായും ചുമതലയേൽക്കും.
ഡോ .സുരേഷ് പിള്ള, ജോർജ് ഛദ്ധ, അനിർബൻ ബാഞ്ചാ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
അയർലണ്ടിലെ ഇന്ത്യൻ അസോസിയേഷനുകളുടെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ മാത്രം നേതൃനിരയിലേക്കെത്തുന്ന ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്.

Kerala Globe News
Related posts:
പാട്രിക്സ് ഡേയിൽ പച്ചനിറം പുൽകി ഇന്ത്യയിലെ താജ് ഹോട്ടൽ ഗ്രൂപ്പും
സ്റ്റോൺ പാർക്ക് വാറിയർ റൺ: അഭിമാന വിജയവുമായി മലയാളി അനൂപ് ഏലിയാസ്
ഈ ആപ്പുകൾ ഫോണുകളിൽ നിന്നും ഉടൻ നീക്കം ചെയ്യുക. ആൻഡ്രോയ്ഡ് യൂസേഴ്സിന് ഗൂഗിളിന്റെ മുന്നറിയിപ്പ്.
അയർലണ്ടിൽ ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ മരണം: ഡബ്ലിൻ സിറ്റി വെസ്റ്റിലെ ജോൺസൺ ഡിക്രൂസ് നിര്യാതനായി
ചൈനയുടെ നിറം മങ്ങുമ്പോൾ ബിസിനസ്സ് ലോകത്ത് ഇന്ത്യയുടെ കുതിപ്പ്
Share this

