Share this
സ്ലൈഗോ :ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇത്തവണ എല്ലാ സ്ഥാനങ്ങളിലേക്കും സ്ത്രീകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് .
അസോസിയേഷൻ പ്രസിഡന്റ് ആയി ഡോ. വിമലാ ശർമയും, സെക്രട്ടറി ആയി സോഫി ബാബു ആളൂക്കാരനും തിരഞ്ഞെടുക്കപ്പെട്ടു.
ട്രെഷററായി ലിൻസി ജോസഫും, കൾച്ചറൽ സെക്രട്ടറി ആയി സരിതാ മാടപ്പള്ളിയും, P R O ആയി രമ്യാ ജെയിംസും, മീഡിയ ഓഫീസർ ആയി സരിതാ ഉണ്ണിക്കൃഷ്ണനും, ഓഡിറ്റർ ആയി ജോയിറ്റ ബാഞ്ചായും ചുമതലയേൽക്കും.
ഡോ .സുരേഷ് പിള്ള, ജോർജ് ഛദ്ധ, അനിർബൻ ബാഞ്ചാ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
അയർലണ്ടിലെ ഇന്ത്യൻ അസോസിയേഷനുകളുടെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ മാത്രം നേതൃനിരയിലേക്കെത്തുന്ന ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്.

Kerala Globe News
Related posts:
ഫ്രീ പാർക്കിംഗ് നിർത്തലാക്കാൻ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയർ: മലയാളികളെ ഉൾപ്പെടെ ബാധിക്കുന്ന ഈ വിഷ...
എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഓർമ്മ ആചരിച്ച് കോർക്ക് കൗണ്ടി കൗൺസിൽ: ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വേൾഡ...
ഇതാദ്യമായി കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് നേരിട്ട് വിമാനസർവീസ്: ചരിത്ര നേട്ടം
ഡബ്ലിൻ സ്കൂൾ ടീച്ചർക്ക് മുൻപിൽ പതറി ടീഷേക്: നിയന്ത്രണങ്ങൾക്കിടയിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ വിമർശന...
വാട്ടർഫോർഡിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും
Share this

