അയർലൻഡ്: കഴിഞ്ഞ മേയിൽ കൗണ്ടി മീത്തിലെ ഒരു വീട്ടിൽ മുപ്പത് പേരുടെ പാർട്ടി സംഘടിപ്പിച്ച കുറ്റത്തിന് മുൻനിര ജീവനക്കാരികൂടിയായ ( frontline ) ഭാര്യക്കും ഭർത്താവിനും 1000 യൂറോ വീതം പിഴ ചുമത്തി ട്രിം ജില്ലാ കോടതി വിധി. പോളണ്ട് സ്വദേശികളാണ് ഇരുവരും. ഗാർഡാ ഇവരുടെ വീട്ടിലെത്തുമ്പോൾ 30 പേരെയാണ് പാർട്ടിയുടെ ഭാഗമായി കണ്ടെത്തിയത്. അന്നേ ദിവസം ഒട്ടേറെ ഹൗസ് പാർട്ടികൾ നടന്നിരുന്നതായി ഇവരുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ചെവികൊണ്ടില്ല.
Kerala Globe News