Share this
ജറുസലേമാ ഡാൻസ് ചലഞ്ചിൽ വ്യത്യസ്തമായ ഡാൻസ് ഒരുക്കി ശ്രദ്ധേയമായിരിക്കുകയാണ് കൗണ്ടി മീത്തിലെ നാവനിൽ മിൽബറി നഴ്സിംഗ് ഹോം. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ അവരവരുടെ തനത് വേഷവിധാനങ്ങൾ അണിഞ്ഞു ജറുസലേമാ പാട്ടിനൊപ്പം ചുവടു വെച്ചപ്പോൾ കാഴ്ചക്കാർക്ക് അത് മനോഹരമായ ഒരു വിരുന്നായി. മലയാളികളായ സ്ത്രീ ജോലിക്കാർ ചുരിദാറും, പുരുഷന്മാർ മുണ്ടും ധരിച്ച് ഈ ഡാൻസിൽ സജീവമായി പങ്കെടുത്തു. മനൂസ് ക്ലിക്സ് ആണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. നഴ്സിംഗ് ഹോമിലെ അന്തേവാസികൾക്കും സ്റ്റാഫുമാർക്കും ഒരേപോലെ കോവിഡ് കാലത്തെ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിന് ഇതുപോലുള്ള കാര്യങ്ങൾ സഹായകമാകുമെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.
നാവനിലെ മിൽബറി നഴ്സിംഗ് ഹോമിന്റെ ജറുസലേമ ഡാൻസ്.
Kerala Globe News
Related posts:
ഹരിയാനയിൽ ലോണിനായി ബാങ്കിലെത്തിയ ചായക്കടക്കാരനെ 50 കോടിയുടെ കടക്കാരനാക്കി ബാങ്ക്
സ്വിറ്റ്സർലൻഡിൽ 3 കിലോയുടെ സ്വർണ്ണം മറന്നു വെച്ചത് നിങ്ങളാണോ? 15 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണത്തിന...
വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ്: അയർലണ്ടിലെ കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ളാദത്തിൽ
വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിക്ക് നവ നേതൃത്വം
അയർലണ്ടിലെ ഇവന്റ് മാനേജ്മന്റ് രംഗത്ത് ശോഭിക്കുവാൻ മലയാളി വനിതകളുടെ സംരംഭം LCB EVENTS
Share this