സ്വിറ്റ്സ്സർലണ്ടിലെ സൂറിച്ചിൽ മൃഗശാലയിലെ സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ ഒരു വനിതാ ജീവനക്കാരിയ്ക്ക് ജീവൻ നഷ്ടപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെ ജീവനക്കാരിയെ കടുവ ആക്രമിക്കുന്നത്ചില സന്ദർശകർ കാണുകയും അവർ മറ്റു ജീവനക്കാരുടെ സഹായം തേടുകയുമായിരുന്നു. കടുവയെ പണിപ്പെട്ട് കൂടിന് മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ വിജയിച്ചെങ്കിലും ജീവനക്കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. 2015 ൽ ഡെൻമാർക്കിലെ ഒരു മൃഗശാലയിൽ ജനിച്ച ഐറിന എന്ന കടുവ കഴിഞ്ഞ വർഷമാണ് സൂറിച്ചിലേക്ക് എത്തിയത്. എന്നാൽ ഈ ജീവനക്കാരിയും കടുവയും ഒരേസമയം എങ്ങനെ കൂട്ടിൽ എത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്.
Kerala Globe News